ചൂട് ഊര്‍ജ്ജത്തിന്റെ ഉറവിടമാണ്.
ചൂട് കൂടിയാല്‍
1.ഊര്‍ജ്ജം കൂടണം ,
2.ശരീരം വികസിക്കണം,
3.വിയര്‍ക്കണം,
4.തണുപ്പിനെ ഇഷ്ടപ്പെടണം,
5.നീര്‍ക്കെട്ട് കുറയണം,
6.ശരീര വേദന ഇല്ലാതാകണം,
7.ക്ഷീണം ഇല്ലാതാകണം.
8.ദഹനം കൂടണം, ,
9.ധാരാളം വെള്ളം കുടിക്കണം,
10.പ്രതിരോധശക്തി കൂടണം,.....
ചൂട് കൂറഞ്ഞാല്‍
1. ഊര്‍ജ്ജം കുറയണം,
2.ശരീരം ചുരുങ്ങണം,
3.കുളിര് തോന്നണം,
4.വിറയ്ക്കണം,
5.ശരീര വേദന തോന്നണം,
6.ക്ഷീണം തോന്നണം,
7.ദഹനം കുറയണം,
8.രക്തകുഴലുകള്‍ ചുരുങ്ങണം,
9.മൂടിപ്പുതച്ച് കിടക്കണം,
10.പ്രതിരോധശക്തി കുറയണം,..
ഊര്‍ജ്ജതന്ത്ര നിയമം തെറ്റോ? അതോ പനി നിര്‍വ്വചനം തെറ്റോ?
ശരീരത്തില്‍ മൊത്തം ചൂട് കൂടുന്ന അവസ്ഥയാണ് പനിയെന്ന് ടെസ്റ്റ് ബുക്ക് ഓഫ് പാത്തോളജിയില്‍ പറയുന്നു.
പനിക്കുമ്പോള്‍ ചൂടാണെങ്കിലും ചൂട് കൂടുന്നതിന് ഊര്‍ജ്ജതന്ത്ര(ഠവല ജവ്യശെര)െ നിയമത്തില്‍ പറയുന്ന ഒരു ശാസ്ത്ര നിയമവും ഒരു ലക്ഷണവും പനി രോഗിയില്‍ കാണുന്നില്ല. എന്നാല്‍ ചൂട് കുറയുന്നതിന് ഊര്‍ജ്ജതന്ത്ര നിയമത്തില്‍ പറയുന്ന എല്ലാ ലക്ഷണവും കാണിക്കുകയും ചെയ്യുന്നു. എന്തുകൊണ്ട്? പനിക്കുമ്പോള്‍ ചൂട് കൂടിയിട്ടും ഊര്‍ജ്ജം കുറയുന്നതും, ശരീരം ചുരുങ്ങുന്നതും, രക്തകുഴലുകള്‍ ചുരുങ്ങുന്നതും,പ്രതിരോധശക്തി കുറയുന്നതും ഏത് ശാസ്ത്ര നിയമം അനുസരിച്ച്? ചൂട് കൂടിയാല്‍ വിയര്‍ക്കാത്തതും, ശരീരം വികസിക്കാത്തതും, വിറയ്ക്കുന്നതും, തണുത്ത വെള്ളം കുടിക്കാന്‍ ആഗ്രഹിക്കാത്തതും, കുളിക്കാന്‍ തോന്നാത്തതും, കുളിര് തോന്നുന്നതും ദഹനം കുറയുന്നതും, ശോധന കുറയുന്നതും, ഫാനിന്റെ കാറ്റടിച്ചാല്‍ അസ്വസ്ഥത തോന്നുന്നതും, നിലവിലുള്ള ഊര്‍ജ്ജതന്ത്ര നിയമത്തിന് എതിരല്ലേ? ഈ ഒറ്റ ചോദ്യം മതി പനി നിര്‍വ്വചനവും ചികിത്സയും മാറ്റി മറയ്ക്കാന്‍. ഇവിടെ ഏതിനാണ് തെറ്റ് പറ്റിയത്? ഊര്‍ജ്ജതന്ത്ര നിയമത്തിനോ? അതോ ഊര്‍ജ്ജതന്ത്ര നിയമത്തിന് നേരെ എതിരായ നിലവിലുള്ള പനി നിര്‍വ്വചനത്തിനും, ചികിത്‌സയ്‌ക്കോ? ഇതില്‍ ഒന്ന് തെറ്റാണ.് ഏത് തെറ്റായാലും പ്രശ്‌നം ഗുരുതരമാണ്.പരസ്പരവിരുദ്ധമായി ആര് എന്ത് പറഞ്ഞാലും അത് ഭാവിയില്‍ തിരുത്തേണ്ടിവരും. പനിക്കുമ്പോള്‍ ചൂട് കൂടുന്നതിന് ആകെയുള്ള തെളിവ് ശരീരത്തിന് പുറമെ ചൂടുണ്ടാകുന്നതാണ്.നാം കാണുന്ന ഈ ചൂട് സൂര്യന്‍ കിഴക്ക് ഉദിച്ച് പഠിഞ്ഞാറ് അസ്തമിക്കുന്നതായി നാം കാണുന്നതു പോലെയാണ്.